ഇടുക്കി: ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും തൊടുപുഴ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലുളള വി.ജെ.എം ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇടുക്കി അഡീ. ജില്ലാ ജഡ്ജി ജോഷി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം സിസ്റ്റര്‍ ബിജി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ടി.പി പ്രഭാഷ്ലാല്‍ മുഖ്യാതിഥി ആയിരുന്നു. ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജോമോന് ജോണ്‍, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് പി.ജി ഗോപാലകൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍ ഷിംനാസ് കെ.കെ, ജില്ലാ ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ് അഡ്വ. ബിജു പി.എസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. എച്ച് കൃഷ്ണകുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. സണ്ണി തോമസ്, സിസ്റ്റര്‍ മെല്‍വി എസ്.ഡി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷംനാദ് വി.എ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്ജ് , ലീഗല്‍ കം പ്രൊബോഷന് ഓഫീസര്‍ അനീഷ് വി.വി എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ഉദ്ഘാടനം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജോഷി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: