പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം

Saturday 6 May 2017 9:35 pm IST

ചെറുതോണി: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങളുടെ  ബഹളം.യോഗം നിറുത്തിവച്ചു. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ആരംഭിച്ച യോഗത്തില്‍  ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രസിഡന്റ് കൊച്ചുത്രേസ്യയ്‌ക്കെതിരെ  ബഹളം വയ്ക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ ഭരണ സ്തംഭനമാണെന്നും ഒന്നരമാസമായി കമ്മിറ്റി വിളിച്ചുചേര്‍ത്തിട്ടില്ലെന്നുമായിരുന്നു ആരോപണം. ജില്ലാ പഞ്ചായത്തിന് ലഭിച്ച തുകയില്‍ 3.2 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ജൂണ്‍ 30വരെ തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക  ലാപ്‌സായത് പ്രസിഡന്റിന്റെ മാത്രം കഴിവുകേടാണെന്ന് അംഗങ്ങള്‍ ആരോപിച്ചു. സമയത്ത്  നിര്‍മാണം ആരംഭിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയാണ് ജില്ലാ പഞ്ചായത്തിന് നഷ്മായത്. ഇതിന്റെ ധാര്‍മിക ഉത്തരവദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ഭരണ കക്ഷിയംഗങ്ങളും ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് വീണ്ടും യോഗം ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസഭ 11ന് വിളിച്ചുചേര്‍ക്കാനും 17ന് വികസന സെമിനാര്‍ നടത്താനും തീരുമാനിച്ചു. ഇതിനിടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരോട് പ്രസിഡന്റ്  ആക്ഷേപിച്ചതിനെതിരെയും ഒച്ചപ്പാടുണ്ടായി. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നാണ് ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. അശോകന്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.