നിയന്ത്രണം വിട്ട കാര്‍ മോപ്പഡിലും ഓട്ടോയിലും ഇടിച്ച് ഒരാള്‍ മരിച്ചു

Saturday 6 May 2017 9:47 pm IST

കുന്നംകുളം:ഗുരുവായൂര്‍ റോഡില്‍ റോയല്‍ ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മോപ്പഡിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഒരാള്‍ മരിച്ചു.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.കുന്നംകുളം റോയല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം ജീവനക്കാരന്‍ കിഴൂര്‍ കാഞ്ഞിരക്കായില്‍ (പത്തായപുരക്കല്‍) കുഞ്ഞുമോന്‍ മകന്‍ വരുണ്‍(23)ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചൊവ്വന്നൂര്‍ സ്വദേശി വിത്സണ്‍ ഓട്ടോ യാത്രക്കാരിയായ വൃദ്ധക്കുമാണ് പരിക്കേറ്റത്ഇവരെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2.30 ഓടെ ആശുപത്രിക്കടുത്തുള്ള കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങി സക്കൂട്ടറില്‍ ഗുരുവായൂര്‍റോഡിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട് റോങ്ങ് സൈഡില്‍ അമിതവേഗത്തിലെത്തിയ കാര്‍ സക്കൂട്ടറിലും പിന്നീട് പുറകിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.തലക്ക് മാരകമായി പരിക്കേറ്റ വരുണ്‍ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ശാന്തയാണ് വരുണിന്റെഅമ്മ.സഹോദരി. ഗ്രീഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.