ന്യൂദല്‍ഹി; ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയും ലോകപ്രശസ്ത നോവലിസ്റ്റ് വിക്രം സേത്തിന്റെ അമ്മയുമായ ജസ്റ്റിസ് ലീലാ സേത്ത് ( 86) അന്തരിച്ചു. നോയ്ഡയിലെ വസതിയിലായിരുന്നു അന്ത്യം.1958ല്‍ ലണ്ടന്‍ ബാര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ലീലാ സേത്ത് പിന്നീട് പ്രാക്ടീസ് ആരംഭിച്ചു.
പത്തു വര്‍ഷം പാട്ന ഹൈക്കോടതിയില്‍ അഭിഭാഷക.78ലാണ് ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായത്. ദല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്. 91ല്‍ ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2000ല്‍ ദേശീയ നിയമ കമ്മീഷണായി. ഹിന്ദു പിന്തുടര്ച്ചാ നിയമ ഭേദഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഓണ്‍ ബാലന്‍സ് എന്ന ആത്മകഥയടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: