കുറ്റിയാടി: പോലീസിനു നേരെ അക്രമം നടന്ന വേളത്ത് നിന്ന് നാടന്‍ ബോം ബും ആയുധങ്ങളും പിടികൂടി. വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലിനിടയിലാണ് വലകെട്ടില്‍ റോഡ്സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തിയത്. അക്രമം നടന്ന പൂമുഖത്ത് നിന്നും പോലീസിനെ അക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ്, ഇഷ്ടിക, പട്ടിക എന്നിവയും കണ്ടെടുത്തു. പോലീസുകാരില്‍ നിന്നും നഷ്ടപ്പെട്ട ഷീല്‍ഡ്, ബോഡി പ്രൊട്ടക്ടര്‍, ഹെല്‍മറ്റ് തുടങ്ങിയവയും കണ്ടെത്തി. അക്രമവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എസ്ഡിപിഐ-ലീഗ് സംഘര്‍ഷം നടന്നത്. മുന്നൂറോളം വരുന്ന ലീഗുകാര്‍ പോലീസ് സംഘ ത്തെ തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ 13 പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. പോലീസ് വാന്‍ തകര്‍ക്കുകയും സി ഐ യുടെ ജീപ്പ് തകര്‍ത്തതിന് ശേഷം വയലിലേക്ക് മറിച്ചിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: