പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തിനൊപ്പം ചേര്‍ന്നിരുന്ന ഉണ്ണികൃഷ്ണന് എന്ന സുന്ദരന്‍ പാലക്കാട് കോടതി മുമ്പാകെ കീഴടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാലക്കാട് ജില്ലാ കോടതിയില്‍ അഡ്വ.ജലജ മാധവന് മുഖേന സുന്ദരന്‍ കീഴടങ്ങിയത്. സുന്ദരനെ കോടതി റിമാന്റ് ചെയ്തു.
മുക്കാലിയിലെ ഫോറസ്റ്റ് സ്റ്റേഷന് ആക്രമണത്തിന് ശേഷം അവിടെ നിന്ന് നഷ്ടപ്പെട്ട ബാറ്ററികളുമായി സുന്ദരനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അഗളി പോലീസ് െ്രെകംനമ്പര്‍ 4/15 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റില്‍ കഴിഞ്ഞ സുന്ദരന്‍ ജ്യാമത്തിലിറങ്ങിയതിന് ശേഷം വീണ്ടും മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നു. ഇക്കാര്യം വൃക്തമാക്കി സുന്ദരന്‍ മാധ്യമങ്ങള്‍ക്ക് കത്തും നല്‍കിയിരുന്നു. ബാറ്ററി മോഷണ കേസില്‍ വാറന്റ് പുറപ്പിടവിച്ചിരിക്കെയാണ് സുന്ദരന്റെ കീഴടങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: