നഗരത്തിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Saturday 6 May 2017 10:19 pm IST

കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ജയില്‍ റോഡിലെ ഹോട്ടല്‍ സ്പാനില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഏഴ് കിലോഗ്രാം ചോറ്, നാല് കിലോ ചിക്കന്‍, ഏഴ് കിലോ ബീഫ്, ന്യൂഡില്‍സ്, എണ്ണ, അവിയല്‍ തുടങ്ങി പതിനഞ്ചോളം പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷണം പാകം ചെയ്യാനായി കൊണ്ടു വന്ന പൂപ്പല്‍ പിടിച്ച തക്കാളിയും പിടിച്ചെടുത്തിട്ടുണ്ട്. വൃത്തിഹീനമായാണ് ഹോട്ടലിലെ അടുക്കള കൈകാര്യം ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. വൃത്തിഹീനമായ വാട്ടര്‍ടാങ്കിലെ വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും സമര്‍പ്പിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്കായില്ല. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ പരിശോധന പത്ത് മണിവരെ തുടര്‍ന്നു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.