കുറ്റിയാടി: എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ആഘോഷിക്കാന്‍ റിഷാന ഇല്ല.
കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെയാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കുമ്പളത്തെ എടത്തില്‍ റഷീദിന്റെ മകള്‍ റിഷാന മരണമടഞ്ഞത്. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിഷാന.
എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ അധ്യാപകര്‍ മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തിനൊപ്പം റിഷാനയുടെ പരീക്ഷാ ഫലവും പരിശോധിക്കുകയായിരുന്നു. ഉന്നത ഗ്രേഡുകള്‍ വാങ്ങി മികച്ച വിജയമാണ് റിഷാന സ്വന്തമാക്കിയതെന്നത് അവരുടെ കണ്ണുകള്‍ നിറച്ചു.
കുറ്റിയാടി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ പരീക്ഷ എഴുതിയ 96.76 ശതമാനം പേര് ഉന്നത പഠനത്തിന് അര്‍ഹത നേടി. 555 പേര് പരീക്ഷ എഴുതിയപ്പോള്‍ 547 പേരാണ് വിജയിച്ചത്.
21 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: