ഒളശ: എസ്എസ്എല്‍സി പരീക്ഷയില്‍ ഒളശ അന്ധവിദ്യാലയത്തിനും വിജയത്തിന്റെ പൊന്‍തിളക്കം . വിദ്യാലയത്തില്‍ താമസിച്ച് പഠിച്ച രണ്ട് പേരാണ് പരീക്ഷ എഴുതിയത്. ഇടുക്കി പീരുമേട് സ്വദേശി മഞ്ജു സെല്‍വം, പത്തനംതിട്ട മൂക്കന്നൂര്‍ സ്വദേശി ആകാശ് ആനന്ദന് എന്നിവരാണ് അകകണ്ണില്‍ പരീക്ഷ എഴുതി വിജയം കൈവരിച്ചത്. ഇരുവരും പൂര്‍ണമായും അന്ധരാണ്. മഞ്ജുവിന് മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസും മൂന്ന് വിഷയങ്ങള്‍ക്ക് എഗ്രേഡും ലഭിച്ചിരുന്നു. ആകാശിന് മൂന്ന് വിഷയങ്ങള്‍ക്ക് എപ്ലസ് കിട്ടി. കുടമാളൂര്‍ ഗവ.എച്ച്.എസ്. എസില്‍ പഠിച്ചാണ് ഇവര്‍ പരീക്ഷ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: