സുപ്രീംകോടതി വിധി പാഠമാകണം: കെജിഒ സംഘ്

Saturday 6 May 2017 10:47 pm IST

ആലപ്പുഴ: ടി.പി. സെന്‍കുമാര്‍ കേസിലുണ്ടായ സുപ്രീംകോടതി വിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ മേഖലയില്‍ നടത്തിയ മുഴുവന്‍ സ്ഥലംമാറ്റങ്ങളും പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി തരംതിരിച്ച് വേര്‍തിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന സമിതിയോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കമലാസനന്‍ കാര്യാട്ട് ആദ്ധ്യക്ഷം വഹിച്ചു. ബിഎംഎസ് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, എം.ആര്‍. പ്രസാദ്, ബി. മനു, കെ.കെ. വേണുഗോപാലന്‍, വി. ലക്ഷ്മികാന്ത്, പി. അയ്യപ്പന്‍, ടി. സുദര്‍ശനന്‍, എന്‍. മുരളീധരന്‍പിള്ള, ഡോ. എന്‍. സോമന്‍ എന്നിവര്‍ സംസാരിച്ചു. ഇന്നു രാവിലെ പത്തിന് പ്രതിനിധി സമ്മേളനം കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരി ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.