ശ്രീനഗര്‍: കശ്മീരിലെ അനന്താഗ് ജില്ലയില്‍ ഭീകരാക്രമണം. സംഭവത്തില്‍ പോലീസുകാരനും രണ്ട് സിവിലിയന്മാരുമടക്കം നാല് പേര് കൊല്ലപ്പെട്ടു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അനന്താഗ് ജില്ലയിലെ മിർ ബസാർ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. മിര്‍ ബസാര്‍ മേഖലയിലേക്ക് കേസ് അന്വേഷണത്തിനായി പുറപ്പെട്ട പോലീസ് സംഘത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇയാളുടെ പക്കൽ നിന്നും പിസ്റ്റൽ, ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.
പോലീസ് ആക്രമണത്തിൽ മറ്റൊരു തീവ്രവാദിക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ഭീകരൻ രക്ഷപ്പെട്ടു. ഇയാൾക്കായി ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: