റായ്പുര്‍: സുക്മയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കുനേരെ ആക്രമണം നടത്തിയ 9 പേരുള്‍പ്പെടെ 19 മാവോയിസ്റ്റുകള്‍ അറസ്റ്റിലായി. സിആര്‍പിഎഫും കോബ്ര കമാന്‍ഡോകളും സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്.
ചത്തീസ്ഗഡിലെ സുക്മജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഗാതന്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: