ഒ രാജഗോപാലിന്റെ ഓഫീസ് തകർത്തു

Sunday 21 May 2017 4:01 pm IST

മണ്ഡലത്തിലെ തന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ തകര്‍ന്ന ജനല്‍ചില്ലുകള്‍ ഒ. രാജഗോപാല്‍ എംഎല്‍എ നോക്കി കാണുന്നു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍ ആശാനാഥ് തുടങ്ങിയവര്‍ സമീപം. ആക്രമണത്തിനു പുറകില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ചിത്രം- അനിൽ ഗോപി

തിരുവനന്തപുരം: ഒ. രാജഗോപാൽ എംഎൽഎയുടെ പാപ്പനംകോടുള്ള ഓഫിസിനുനേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകൾ എറിഞ്ഞ് തകർത്തു. തൊട്ടു ചേർന്ന ബിജെപി നേമം നിയോജക മണ്ഡല ഓഫീസിന്റെ ചില്ലുകളും തകർത്തു. മുൻപിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും തകർക്കപ്പെട്ടു.

രാജഗോപാല്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ല. രാത്രി 12 മണി വരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.

മണ്ഡലത്തിലെ തന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനിടെ ഗ്ലാസ്സുകള്‍ തകര്‍ന്ന കാര്‍ ഒ. രാജഗോപാല്‍ എംഎല്‍എ നോക്കി കാണുന്നു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍ ആശാനാഥ് തുടങ്ങിയവര്‍ സമീപം. ആക്രമണത്തിനു പുറകില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ചിത്രം- അനിൽ ഗോപി

ഏതാനും മാസങ്ങളായി നേമം നിയോക മണ്ഡലത്തിൽ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. അതിന്റെ തുടർച്ചയാണ് പാർട്ടി ഓഫീസിനു നേരെ നടന്ന അക്രമം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി കൗൺസിലർമാരുടെ ഓഫീസുകൾ പലതവണ ആക്രമിക്കപ്പെട്ടുവെങ്കിലും പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്.

ശ്രീവരാഹം, കരമന, വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബിജെപി പതാകകൾ കത്തിക്കുകയും ബോർഡുകൾ തകർക്കുകയും ചെയ്തിരുന്നു. ആർക്കെതിരെയും കേസുകൾ ചാർജ്ജ് ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.