കൊച്ചി: മലയാറ്റൂരുകാരുടെ പേടിസ്വപ്നമായി മാറിയ പുലിയെ വനം വകുപ്പ് കുടുക്കി. ഇല്ലിക്കത്തോട് ഒന്നാം ബ്ലോക്കിന് സമീപം വനംവകുപ്പ്സ്ഥാപിച്ച കെണിയില്‍ ഇന്നലെ രാത്രിയോടെ പുലി വീണത്.
ഒരാഴ്ചമുമ്പ് പ്രദേശത്തെ ചില വീടുകളിലെ ആടുകളെ പുലി ആക്രമിച്ചു കൊന്നിരുന്നു. ഇതേ തുടര്‍ന്നാണ് വനം വനംവകുപ്പ് കെണിയൊരുക്കിയത്. ഏകദേശം രണ്ടര വയസ്സുള്ളതാണ് പുലിയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ പുലിയെ കോടനാട്ടേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: