പത്തനാപുരം: ദുരഭിമാനം വെടിഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. യൂണിയനുകളുടെ പേരില്‍ അമിതാവേശം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം സ്വന്തം താല്പര്യമാണ്. പ്രസ്ഥാനത്തെ തുലയ്ക്കാനാണ് ഇവരുടെ ശ്രമമെന്നും മുന്‍ ഗതാഗത മന്ത്രി കൂടിയായ കെ.ബി.ഗണേഷ്കുമാര് പറഞ്ഞു. പത്തനാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച ലോ ഫ്ളോര്‍ ബസ് സര്‍വീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയുടെ നിലനില്പ് തന്നെ ജീവനക്കാരുടെ കയ്യിലാണ് .പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, എറ്റിഒ ജയകുമാര്‍, കണ്‍ട്രോളിങ് ഓഫീസര്‍ ജോയിമോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: