കുടിവെള്ളക്ഷാമം രൂക്ഷം

Sunday 7 May 2017 11:08 pm IST

തോട്ടട: എടക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ കിണറുകള്‍ വറ്റിവരണ്ടതിനാലും ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ വ്യാപകമായി പൊട്ടി നശിക്കുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റി നേരത്തെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അതിനാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സേവാഭാരതിയും മറ്റ് പല സംഘടനകളും കുടിവെള്ളം വാഹനങ്ങളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. തോട്ടട, കിഴുന്ന, ആലിങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെയും കുടിവെള്ളം കിട്ടാത്തതിനാല്‍ കഷ്ടതയനുഭവിക്കുന്നത്. ഇവിടങ്ങളിലൊക്കെ സേവാഭാരതിയാണ് കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. പലയിടങ്ങളിലും വഴിയൊര മേഖലകളില്‍ വിവിധ സംഘടനകളുടെ തണ്ണീര്‍പന്തലുകളും ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.