മിലാന്: യുഎസിന്റെ ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബിന് മദര്‍ ഓഫ് ഓള് ബോംബ്സ് എന്ന പേരു നല്‍കിയതിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മദര്‍ എന്നാല്‍ സൃഷ്ടി ദാതാവാണ്.
അവര്‍ ഒരിക്കലും ജീവനെടുക്കില്ല. അതുകൊണ്ടുതന്നെ മാരകമായ ആയുധത്തിന് മദര്‍ എന്ന പേര് നല്‍കാനാവില്ല. കഴിഞ്ഞമാസം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരര്‍ക്കെതിരെ യുഎസ് വ്യോമസേന പ്രയോഗിച്ച ജിബിയു- 43 എന്ന ബോംബാണ് മദര്‍ ഓഫ് ഓള് ബോംബ്സ് എന്നറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: