കനത്ത മഴ ഗതാഗതം തടസ്സപെട്ടു

Sunday 7 May 2017 8:23 pm IST

പാലക്കാട്: ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയും കാറ്റും കാരണം റോഡരികിലെ മരത്തിന്റെ കൊമ്പ് മുറിഞ്ഞു വീണ് പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടൂരിനടുത്ത് കപ്ലിപ്പാറയിലാണ് സംഭവം. കോങ്ങാട് പോലീസിന്റെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റുന്നതുവരെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാവില്‍പ്പാട്, മേപ്പറമ്പ് ,പറളി,വള്ളിക്കോട് ഭാഗങ്ങളിലൂടെയാണ് കടന്നു പോയത്. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഴയില്‍ മണിക്കൂറോളം നീണ്ടു നിന്ന മഴയില്‍ അഴുക്കുചാലുകളും നിറഞ്ഞു കവിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.