ബിഎഫ്എ പഠിക്കാന്‍

Sunday 7 May 2017 8:29 pm IST

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പെയിന്റിംഗ്, സ്‌കള്‍പ്ചര്‍, അപ്ലൈഡ് ആര്‍ട്‌സ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. കലാവാസനയും അഭിരുചിയുമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് ഈ കോഴ്‌സ്. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ 30 വരെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍നിന്നും 150 രൂപക്ക് നേരിട്ട് വിതരണം ചെയ്യും. തപാലില്‍ ലഭിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലിന് അതത് സ്ഥലത്ത് മാറാവുന്ന 185 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എഴുതി ആവശ്യപ്പെടണം. എസ്‌സി-എസ്ടിക്കാര്‍ക്ക് യഥാക്രമം 75, 110 രൂപ എന്നിങ്ങനെ മതിയാകും. യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കേള്‍വിക്കുറവും സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരായ എന്‍ജിനീയറിംഗ് ഡിപ്ലോമാക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2017 ജൂണ്‍ ഒന്നിന് 17 വയസ് തികയണം. 27 വയസ് കവിയാനും പാടില്ല. കോളേജുകളും സീറ്റുകളും:

  • കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, പാളയം, തിരുവനന്തപുരം-695033. സീറ്റുകള്‍-43.
  • രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര-690101. സീറ്റുകള്‍-40. ഈ രണ്ട് കോളേജുകളും കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്താണ് ബിഎഫ്എ കോഴ്‌സ് നടത്തുന്നത്.
  • കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശൂര്‍-680020. സീറ്റുകള്‍-40. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്.
പൂരിപ്പിച്ച അപേക്ഷ മെയ് 30 നകം കിട്ടത്തക്കവണ്ണം ദി ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പത്മവിലാസം റോഡ്, കോട്ടയ്ക്കകം, തിരുവനന്തപുരം-695023 എന്ന വിലാസത്തില്‍ അയക്കണം. അഭിരുചി അളക്കുന്ന വിധത്തിലുള്ള എന്‍ട്രന്‍സ് ടെസ്റ്റ്, പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ ലഭിക്കുന്നവര്‍ വാര്‍ഷിക ഫീസായി 2600 രൂപയും അഡ്മിഷന്‍ ഫീസായി 75 രൂപയും ഡിപ്പോസിറ്റായി 250 രൂപയും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.