ജിപ്‌മെറില്‍ നഴ്‌സിംഗ്, അലൈഡ് മെഡിക്കല്‍ സയന്‍സസ് ഡിഗ്രി, പിജി

Sunday 7 May 2017 8:32 pm IST

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴിലുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) ഇക്കൊല്ലം ആഗസ്റ്റിലാരംഭിക്കുന്ന ഇനി പറയുന്ന കോഴ്‌സുകളില്‍ www.jipmer.edu.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 24 വൈകിട്ട് 5 മണിവരെ സ്വീകരിക്കും. ദേശീയതലത്തില്‍ ജൂണ്‍ 25 ന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കോഴ്‌സുകളും സീറ്റുകളും

  • ബിഎസ്‌സി നഴ്‌സിംഗ്, നാല് വര്‍ഷം സീറ്റുകള്‍ 75 (8 സീറ്റുകള്‍ പുരുഷന്മാര്‍ക്കും 67 സീറ്റുകള്‍ വനിതകള്‍ക്കും).
  • ബിഎസ്‌സി അലൈഡ് മെഡിക്കല്‍ സയന്‍സസ്. സീറ്റുകള്‍ 74. കോഴ്‌സുകള്‍ അനസ്‌തേഷ്യ ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍ടി), എംഎല്‍റ്റി ബ്ലഡ് ബാങ്കിങ്, മെഡിക്കല്‍ ടെക്‌നോളജി-റേഡിയോ ഡയഗ്നോസിസ്, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി, ഓപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി. ഇതില്‍ എംഎല്‍ടിയ്ക്ക് 30 സീറ്റുകളും മറ്റെല്ലാ കോഴ്‌സുകളിലും നാല് സീറ്റുകള്‍ വീതവുമുണ്ട്.
  • ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗുവേജ് പാതോളജി (ബിഎഎസ്എല്‍പി). നാല് സീറ്റ്.
പ്രവേശന യോഗ്യത: ഹയര്‍സെക്കന്ററി/പ്ലസ്ടു/ തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്റ് സുവോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/വര്‍ഗ്ഗം, ഒബിസി, അസ്ഥിസംബന്ധമായ അസുഖമുള്ളവര്‍ (ഒപിഎച്ച്) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്ക് മതി. എന്നാല്‍ ജനറല്‍ ഒപിഎച്ച് കാര്‍ക്ക് 45% മാര്‍ക്കുണ്ടായിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുപ്പ്: ജൂണ്‍ 25 ഞായറാഴ്ച നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് ടെസ്റ്റില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് കോംപ്രിഹെന്‍ഷന്‍, ലോജിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് വിഷയങ്ങളില്‍ അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവകു. തിരുവനന്തപുരം, ചെന്നൈ, പുതുച്ചേരി, ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളില്‍പ്പെടും. പിജി, പിഎച്ച്ഡി കോഴ്‌സുകള്‍: ജിപ്‌മെര്‍ ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന പിജി, പിഎച്ച്ഡി കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കോഴ്‌സുകള്‍ ചുവടെ:-
  • എംഎസ്‌സി-നഴ്‌സിങ്-സീറ്റുകള്‍-25. സ്‌പെഷ്യലൈസേഷനുകള്‍-കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, പീഡിയാട്രിക് നഴ്‌സിങ്, സൈക്യാട്രിക് നഴ്‌സിങ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കല്‍ നഴ്‌സിങ് (ഓരോന്നിലും അഞ്ച് സീറ്റുകള്‍ വീതമാണുള്ളത്).
  • എംഎസ്‌സി അലൈഡ് മെഡിക്കല്‍ സയന്‍സസ്-സീറ്റുകള്‍-23. സ്‌പെഷ്യലൈസേഷനുകള്‍- മെഡിക്കല്‍ ബയോകെമിസ്ട്രി, എംഎല്‍ടി-മൈക്രോ ബയോളജി, പാതോളജി, മെഡിക്കല്‍ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്.
  • മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്)
  • പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ നഴ്‌സിങ്-സീറ്റുകള്‍ 50. സ്‌പെഷ്യലൈസേഷനുകള്‍- ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ്, കാര്‍ഡിയോ-തൊറാസിക് നഴ്‌സിങ്, ഓപ്പറേഷന്‍ കം നഴ്‌സിങ്, ഓങ്കോളജി നഴ്‌സിങ്, നിയോനാറ്റല്‍ നഴ്‌സിങ്, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.