കട്ടപ്പന: ചാരായവും കോടയുമായി ഒരാള്‍ പിടിയില്‍.കുന്തളംപാറ വി ടി പടി സ്വദേശി മനയ്ക്കപ്പറമ്പില്‍ മാത്യു ചാക്കോയെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. പത്ത് ലിറ്റര്‍ കോടയും 290 മില്ലി ലിറ്റര്‍ ചാരായവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10.30 ഓടെ വീട്ടുവളപ്പില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. കട്ടപ്പന എസ് ഐ ടി സി മുരുകന്, എഎസ്ഐ മാരായ വിനോദ്കുമാര്‍, സിജു ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: