കാഞ്ഞാര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്യവയസ്കന് റിമാന്‍ഡില്‍. വെള്ളിയാമറ്റം ഞരളംപുഴ സ്വദേശി ഷാജി (45) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. ഷാജിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വിദ്യാര്‍ത്ഥി വനിതാ സെല്ലില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ ഷാജി ഒരു വര്‍ഷമായി പീഡിപ്പിച്ച് വരുന്നതായി കാഞ്ഞാര്‍ പോലീസ് പറഞ്ഞു.
കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്യൂ ജോര്‍ജ്, അഡീഷണല്‍ എസ്ഐ പി.എം ഷാജി, ഹമീദ്, പോലീസ് ഓഫീസര്‍ സുനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: