ഇന്റര്‍സോണ്‍ കലോത്സവത്തിന് ഇന്ന് തുടക്കം

Sunday 7 May 2017 8:58 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് കോഴിക്കോട്ട് ഇന്ന് തുടക്കം. ഇന്ന് സ്റ്റേജിതര മത്സരങ്ങളാണ്. രാവിലെ 10ന് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ രാവിലെ 9ന് ആരംഭിക്കും. സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം 10ന് വൈകിട്ട് നാലിന് ടി. പത്മനാഭന്‍ നിര്‍വഹിക്കും. എട്ട് വേദികളിലായാണ് കലോത്സവം. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ലക്ഷദ്വീപ് എന്നീ സോണുകളില്‍ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.