രാഷ്ട്രദ്രോഹികള്‍ക്ക് വീരപരിവേഷം നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നു: വത്സന്‍ തില്ലങ്കേരി

Sunday 7 May 2017 9:23 pm IST

 

അമ്പലപ്പുഴയില്‍ നടന്ന പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു. വര്‍ഗ്ഗ് കാര്യവാഹ് പി. ശശീന്ദ്രന്‍, ഒ. വാസുദേവന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ സമീപം

അമ്പലപ്പുഴ: രാഷ്ട്രദ്രോഹികള്‍ക്ക് വീരപരിവേഷം നല്‍കുന്ന പ്രവണത ഭാരതത്തില്‍ ഏറിവരുന്നതായി ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി. ആര്‍എസ്എസ് പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്ന ഉന്നത കലാശാലകളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇടതു-വലതു രാഷട്രീയ കക്ഷികളും മാദ്ധ്യമങ്ങളും ബുദ്ധിജീവികളും ഇത്തരക്കാര്‍ക്ക് കുഴലൂത്ത് നടത്തുകയാണ്. ഇംഗ്ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവിടുത്തെ വിദ്യാലയങ്ങളില്‍ തങ്ങളുടെ പൂര്‍വ്വികരായ സൈനികരുടേയും രാജ്യസ്‌നേഹത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഭാരത്തില്‍ ദേശീയത എന്നത് വര്‍ഗ്ഗീയതയും രാജ്യസ്‌നേഹം എന്നത് വലിയകുറ്റവും ആകുന്ന ദുരവസ്ഥയാണുള്ളത്.
നാടിനു വേണ്ടി സ്വയം സമര്‍പ്പിത ജീവിതമാണ് ആര്‍എസ്എസ് പ്രവര്‍ത്തനം. പൊരുതി നേടിയ സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെടാതിരിക്കാം എന്നാണ് സംഘം ചിന്തിക്കുന്നത്. ഇവിടെ അധികാരം ലക്ഷ്യമല്ല രഷ്ട്രമാണ് പരമപ്രധാനം എന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഒ. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
വര്‍ഗ്ഗ് കാര്യവാഹ് പി. ശശീന്ദ്രന്‍ സ്വാഗതവും വര്‍ഗ്ഗ് വ്യവസ്ഥാ പ്രമുഖ് സിനീഷ് മാധവന്‍ നന്ദിയും പറഞ്ഞു. ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.