ഷോപ്‌സ് തൊഴിലാളികളുടെ ക്ഷേമനിധി കാര്യക്ഷമമാക്കണം

Sunday 7 May 2017 9:25 pm IST

 

ജില്ലാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം കേരള പ്രദേശ് വാണിജ്യ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി. കെ.ബി. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് വാണിജ്യ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി കെ.ബി. സോമന്‍. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. വി.എസ്.രാജേഷ് അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന്‍, ജനറല്‍ സെക്രട്ടറി ബിനീഷ് ബോയ്, ജില്ലാ ജോ. സെക്രട്ടറി അനിയന്‍ സ്വാമിചിറ, പി.കെ. രതീഷ്, മഞ്ജുള ബൈജു, പി. പ്രശാന്തന്‍, ആര്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. വി.എസ്.രാജേഷ്(പ്രസിഡന്റ്), മഞ്ജുളബൈജു, രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), ബിനീഷ് ബോയ് (ജന.സെക്രട്ടറി), ആര്‍.സന്തോഷ്, പി.കെ. രതീഷ്, എ.പി.പ്രശാന്തന്‍ (സെക്രട്ടറിമാര്‍), ജി.ഗോപകുമാര്‍ (ഖജാന്‍ജി) തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.