ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Sunday 7 May 2017 9:37 pm IST

കോഴിക്കോട്: വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരരംഗത്തേക്ക്. ഏപ്രില്‍ 23ന് ആശുപത്രി അക്രമിക്കുകയും ഡോക്ടറെ തട്ടിക്കൊണ്ടുകാന്‍ ശ്രമിച്ചതും അതീവ ഗൗരവമുള്ളതാണെന്ന് ഐഎംഎ സംസ്ഥാന കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനതല സമരപരിപാടികളുടെ ഭാഗമായി മെയ് 17ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോടൊപ്പം കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, കേരള മെഡിക്കല്‍ പിജി സ്റ്റുഡന്റ് അസോസിയേഷന്‍, ഹൗസ്‌സര്‍ജ്ജന്‍സ് അസോസിയേഷന്‍, മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും. നടപടി ഉണ്ടാകുന്നില്ലെങ്കില്‍ പണിമുടക്കുള്‍പ്പെടയുള്ള സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.