ന്യൂദല്‍ഹി: ഇന്ത്യയുടെ പി.വി.സിന്ധു ലോക ബാഡ്മിന്റണ്‍ റാങ്കില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. മുന്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
മുന്‍ ലോക ഒന്നാം നമ്പറായ സൈന നെവാള്‍ എട്ടാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേയ്ക്ക്് പിന്തളളപ്പെട്ടു. അടുത്തിടെ നടന്ന ഏഷ്യന്‍ ബാഡ്മിന്റണിലെ മോശം പ്രകടനമാണ് റാങ്കിങ്ങില്‍ പിന്നോട്ടുപോകാന്‍ കാരണം.
സിന്ധു ക്വാര്‍ട്ടറിലും സൈന ആദ്യ റൗണ്ടിലും പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അജയ് ജറാം പതിമൂന്നാം സ്ഥാനത്താണ്. സിംഗപ്പൂര്‍ സൂപ്പര്‍ സിരീസ് കിരീടം ചൂടിയ സായ് പ്രണീത് 22-ാം സ്ഥാനത്തേയ്ക്ക് കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: