കോട്ടയം: താലൂക്കിലെ ഓണംതുരുത്ത് വില്ലേജ് ഓഫീസ് പരിധിയില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ഒരു ജെസിബിയും മൂന്ന് ലോറികളും പിടിച്ചെടുത്തു. മരങ്ങാട്ടുകവലയക്ക് സമീപം സാലമ്മ സിറിയക്ക് എന്നവരുടെ പുരയിടത്തില്‍ നിന്നുമാണ് മണ്ണ് ഖനനം ചെയ്തത്. കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്റെ നിര്‍ദ്ദേശ പ്രകാരം ഓണംതുരുത്ത് വില്ലേജാഫീസര്‍ അജിത്കുമാര്‍ കെ.ജിയുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. തൊണ്ടി ഏറ്റുമാനൂര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: