വര്‍ക്കല: വര്‍ക്കല ടൗണ്‍ എല്‍പി സ്കൂളിന്റെ പരിസര പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. സ്കൂളിന്റെ കിഴക്ക് ഭാഗത്തെ മതിലിനോട് ചേര്‍ന്നുള്ള ഓടയിലും പരിസരത്തുമാണ് രാത്രികാലങ്ങളിലെ മാലിന്യ നിക്ഷേപം. ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നവയിലേറെയും.മാലിന്യങ്ങളുടെ ദുര്‍ഗ്ഗന്ധം പരിസരത്തെ വീടുകളില്‍ താമസിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുകയാണ്. മാലിന്യംവര്ദ്ധിച്ചതോടെ തെരുവ് നായകളുടെയും ഇഴജന്തുക്കളുടെയും ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് പ്രദേശത്തെ മാലിന്യ നിക്ഷേപങ്ങള്‍ മാറ്റി സ്കൂളും പരിസര പ്രദേശങ്ങളും വൃത്തിയാക്കണമെന്നാണ് രക്ഷാകര്‍ത്താക്കളുടെയും പ്രദേശവാസികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: