ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Sunday 7 May 2017 11:07 pm IST

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎഎമ്മുകാര്‍ ബോംബെറിഞ്ഞു. കൊമ്മല്‍ വയലിലെ അശോകന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ബോംബേറുണ്ടായത്. സിപിഎഎമ്മുകാര്‍ എറിഞ്ഞ ബോംബ് അശോകന്റെ വീടിന്റെ മുന്‍പിലത്തെ മതിലില്‍ പതിച്ചതിനാല്‍ അപകടം ഒഴിവായി. രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി സിഐ വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി സമാധാനയോഗത്തിന് ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പോലീസ് നോക്കി നില്‍ക്കെയാണ് ബോംബെറുണ്ടായത്. ഇതിന് ശേഷം ബിജെപി പ്രവര്‍ത്തകനായ നങ്ങാറത്ത് പീടികയില്‍ ശിവദം വീട്ടിലെ വികാസിന്റെ ബൈക്കിന്റെ സീറ്റ് കുത്തിക്കീറുകയും ചെയ്തു. സമാധാനയോഗത്തിന് ശേഷം നടന്ന ഈ അക്രമങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാന്‍ അണികള്‍ തയ്യാറാവുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.