കശ്മീരില്‍ ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ 'ഗണ്‍ സല്യൂട്ട്'

Monday 8 May 2017 8:39 am IST

ശ്രീനഗര്‍: പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാര ചടങ്ങളില്‍ ഭീകരവാദി സംഘത്തിന്റെ 'ഗണ്‍ സല്യൂട്ട്'. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് എന്ന സേതയുടെ സംസ്‌കാര ചടങ്ങിലായിരുന്നു സംഭവം. ഖുല്‍ഗാമിലെ കൈ്വമോഹിലെ വീട്ടുവളപ്പില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ഏതാനും ഭീകരവാദികള്‍ തോക്കമായെത്തി മരിച്ചയാള്‍ക്കുവേണ്ടി ആചാരവെടി മുഴക്കിയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ശവസംസ്‌കാര ചടങ്ങുകളില്‍ ഭീകരരുടെ സാന്നിധ്യമുണ്ടാകുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച മിര്‍ ബസാറില്‍ വച്ച് പോലീസ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഫയാസ് മുഹമ്മദ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കൽ നിന്നും പിസ്റ്റൽ, ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് സാധാരണക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. പോലീസ് ആക്രമണത്തിൽ മറ്റൊരു തീവ്രവാദിക്ക്​ഗുരുതരമായി പരിക്കേറ്റു. ഒരു ഭീകരൻ രക്ഷപ്പെട്ടു. ഇയാൾക്കായി ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.