കൊച്ചി: അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 14ന് അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു.
ഈ മാസം പത്തിന് പെട്രോള്‍ കമ്പനികളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാതെയും പ്രതിഷേധിക്കാന്‍ കളമശ്ശേരിയില്‍ ചേര്‍ന്ന അസോസിയേഷന് വാര്‍ഷിക യോഗം തീരുമാനിച്ചു. അസോസിയേഷന് പ്രസിഡന്റ് അശോക പണിക്കര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: