ചെന്നൈയില്‍ വന്‍ അഗ്നിബാധ; നാല് മരണം

Monday 8 May 2017 9:41 am IST

ചെന്നൈ: ചെന്നൈയിലെ വടപളനിയിലെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ നാലുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട്​ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ്​ തീപിടുത്തമുണ്ടായത്​. ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ നാലു പേരാണ് ആശുപത്രിയില്‍ വച്ചു മരണത്തിനു കീഴടങ്ങിയത്. അമിതമായി പുക ശ്വസിച്ചതു മൂലം ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.