കണ്ണൂര്‍: വ്യാപാരത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച മലബാര്‍ ഹൗസിങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി തെരഞ്ഞെടുത്ത ഭവന രഹിത അപേക്ഷകര്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്കുന്നു. 9 ന് രാവിലെ 11 മണിക്ക് പെരുമ്പയിലുള്ള മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലബാര്‍ ഫെസ്റ്റിവെല്‍ നറുക്കെടുപ്പ് വിജയിക്കുള്ള 100 ഗ്രാം തങ്ക ബാര്‍ സമ്മാനിക്കും. കെ.യു.വിജയകുമാര്‍, കെ.ബ്രിജേഷ് കുമാര്‍, ടി.രാമകൃഷ്ണന്, ഷുക്കൂര്‍ ഷാജി എന്നിവര്‍ ഭവന നിര്‍മ്മാണ സഹായ വിതരണം നടത്തും. ഷോറൂം ഹെഡ് ടി.കെ.അഷ്മെര്, പി.മഹറൂഫ്, ജനറല്‍ മാനേജര്‍ വി.പി.ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: