ചെറുപുഴ: പെരിങ്ങോം പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. സിപിഎം ശക്തികേന്ദ്രമായ വള്ളിപ്പിലാവില് ഏറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന പാര്‍ട്ടിക്കുള്ളിലെ പ്രശ്നം മറനീക്കി പുറത്തു വന്നതിന്റെ ഫലമായി ഇരുവിഭാഗത്തിലും പെട്ടവര്‍ പരസ്യമായി ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ ചെറുപുഴയിലും പയ്യന്നൂരിലുമുള്ള സി.പി.എം.ന്റെ സഹകരണാശുപത്രികളില്‍ ചികിത്സ തേടി. പാര്‍ട്ടിക്കുള്ളിലെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുകയും നിരന്തരമുണ്ടാകുന്ന നിര്‍ബന്ധ പിരിവുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു കൊണ്ട് ചിലര്‍ രംഗത്തു വന്നു. ഇതിനെ മറുപക്ഷം ചോദ്യം ചെയ്തതാണ് സംഘട്ടനത്തിലെത്തിയതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: