ബര്‍ദ്വാന്‍; ബര്‍ദ്വാന്‍ ജില്ലയിലെ ഓഷ്ഗ്രാമിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് സ്ഫോടനത്തില്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സ്ഫോടനം.
നിര്മ്മാണത്തിനകടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പരസരവാസികളും നാട്ടുകാരും പറയുന്നു. എന്നാല്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ഓഫീസിലേക്ക് ബോംബുകള്‍ എറിയുകയായിരുന്നുവെന്നാണ് തൃണമൂലുകാര്‍ പറയുന്നത്. പോലീസ് അന്വേഷണ ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: