തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സംഭവത്തില്‍ സംസ്ഥാന കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് മുന്നാഴ്ചക്കകം വിശദീകരണം നല്കാന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന മനുഷ്യവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: