തിരുവനന്തപുരം: സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് പോലീസിന്റെ ജോലിയെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ആയി പുനര്‍ നിയമനം ലഭിച്ച ശേഷം ആദ്യമായാണ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
നന്നായി പ്രവര്‍ത്തിക്കുന്നതിനുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. വൈകുന്നേരം നാലരയോടെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: