ഗോമഹിമ ദേശീയ ശില്പശാല 12 മുതല്‍

Monday 8 May 2017 8:44 pm IST

പത്തനംതിട്ട: ഗോമഹിമ എന്ന പേരില്‍ ദേശീയ ശില്പശാല 12 മുതല്‍ 14 വരെ എഴുമറ്റൂര്‍ അമൃതധാര ഗോശാലയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന്‍ കൊട്ടുപ്പള്ളിയില്‍ അദ്ധ്യക്ഷനാകും, ബസവരാജ് പാട്ടീല്‍ എം പി മുഖ്യാതിഥിയായിരിക്കും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി പ്രദര്‍ശന നഗരി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്. ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് നാടന്‍ പശുപരിപാലനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. സുധീന്ദ്ര എം. ദേശ്പാണ്‌ഡെ മുഖ്യപ്രഭാഷണം നടത്തും. നിര്‍മ്മല മാത്യൂസ് അദ്ധ്യക്ഷയാകും. വെകിട്ട് 4ന് നാടന്‍ പശുവിനെക്കുറിച്ചുള്ള അറിവും പ്രകൃതി സൗഹൃദ കൃഷിയും എന്ന സെമിനാര്‍ ജയന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. ബിനു അദ്ധ്യക്ഷന്‍ ആകും. ഖാന്‍സിംഗ് നിര്‍വ്വാണ്‍, ദയാല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 6ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. എന്‍ ഗോവിന്ദാചാര്യ ഉദ്ഘാടനം ചെയ്യും. കെ. ഇ അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷനാകും. 13ന് രാവിലെ 8ന് നാടന്‍പശു പരിപാലനത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടത്തലുകള്‍ എന്ന സെമിനാര്‍ ഡോ. ഗോപാല്‍ കെ. നായര്‍ ഉദ്ഘാടനം ചെയ്യും, ഡോ. എന്‍. ശുദ്ധോദനന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷന്‍ ആകും. 10.30ന് നടക്കുന്ന ആദരിക്കല്‍ സമ്മേളനം പ്രൊഫ. ടോണി മാത്യൂ ഉദ്ഘാടനം ചെയ്യും. സുരേഷ് കാദംബരി അദ്ധ്യക്ഷനാകും. കെ. ബിന്ദു എഴുമറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നാടന്‍ പശുക്കളുടെ ജനിതകമേള സെമിനാര്‍. 2ന് പഞ്ചഗവ്യ ചികില്‍സ എന്ന സെമിനാര്‍ ഡോ. ജോസ് പാറക്കടവില്‍ ഉദ്ഘാടനം ചെയ്യും. 4.30ന് അഗ്നിഹോത്രം സെമിനാര്‍ ഗിരീഷ് പി. കുമാര്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 8.30ന് പ്രകൃതിജീവനവും ഗോക്കളും എന്ന സെമിനാര്‍ എം. കുര്യന്‍ ഉദ്ഘാടനം ചെയ്യും. 10ന് സെമിനാര്‍ കെ. എം ഹിലാല്‍ ഉദ്ഘാടനം ചെയ്യും. 11ന് സമാപനസമ്മേളനം ആര്‍. രാമചന്ദ്രന്‍ നായര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം എല്‍ എ അദ്ധ്യക്ഷനാകും. പ്രൊഫ. വി. മധുസൂധനന്‍ നായര്‍ മുഖ്യാതിഥിയാകും. സ്വാമി സന്മയാനന്ദസരസ്വതി, ഫാ. സാജന്‍ വി. ഡാനിയേല്‍, ഇസ്മയില്‍, അഡ്വ. എന്‍. രാജീവ്, പി. വേണുഗോപാലറെഡ്ഡി, തുടങ്ങിയവര്‍ പ്രസംഗിക്കും. സംഘാടക സമിതി ഭാരവാഹികളായ അഡ്വ. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, അജയകുമാര്‍ വല്യൂഴത്തില്‍, കുമ്മനം വിഷ്ണു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.