ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട ജീപ്പ് 110 കെവി വൈദ്യുത പോസ്റ്റ് ഇടിച്ചു തകര്‍ത്തു. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഹാച്ചറി ജങ്ഷന് സമീപമുള്ള വൈദ്യുത പോസ്റ്റാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു തകര്‍ത്തത്.
നൂറനാട് പടനിലം കാര്‍ത്തികയില്‍ വിജയകുമാറും കുടുംബവും സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കുടുംബാംഗങ്ങളായ രമണിയമ്മ(67), കാര്‍ത്തിക(30), മാന്തമ്മ(55) എന്നിവര്‍ക്കും പരിക്കേറ്റു.
ഇരുമ്പ് പോസ്റ്റ് ഒടിഞ്ഞ് എംസി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. സമീപമുള്ള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും ആറ് മണിക്കൂര്‍ വൈദ്യുതി മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: