ആലപ്പുഴ: ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ കുമാരപുരം തെക്കും മുറിയില്‍ നെടുപോച്ചയില് ആദിത്യനെ(25) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഗുണ്ടാ സ്ക്വാഡ് ആദിത്യനെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ശക്തമായി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്ന എട്ടു പേരെ ഈ വര്‍ഷം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
കൂടാതെ ജില്ലയില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശി ജോഷ്വാ വര്‍ഗ്ഗീസിനെയും, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ശൂരനാട് ആനയടി ഹരിഭവനത്തില്‍ അനില്‍ കുമാറിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
കൂടാതെ അമ്പലപ്പുഴ, പുന്നപ്ര പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പുന്നപ്ര എസ്എസ്എം കോളനിയില്‍ അന്‍ഷാദ്. പറവൂര്‍ സ്വദേശി സനു എന്നിവരേയും ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: