ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണം, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.വ്യക്തികള്‍, ട്രസ്റ്റുകള്‍, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുള്ള കാവുകള്‍ക്കാണ് ആനുകൂല്യം.
ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, കാവിന്റെ രണ്ടുഫോട്ടോ, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, സ്ഥലത്ത് എത്തിച്ചേരനുള്ള റൂട്ട് മാപ്പ് സഹിതം മെയ് 30 ന് അഞ്ചുമണിക്കകം ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിവരത്തിന് കൊമ്മാടിയിലുള്ള സമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലോ 0477-2246034 എന്ന നമ്പറിലോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: