ഇരിങ്ങാലക്കുട:ബൈക്കിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട എ കെ പി ജങ്കംഷന് സമീപം ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ തമിഴ്നാട് സ്വദേശി സെയ്ദ് അബ്ദുള്‍ റഹ്മാന് (44) മരിച്ചു.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി വരികയായിരുന്ന ഇദേഹത്തെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട് തൂത്തുകുടി സ്വദേശിയായ സെയ്ദ് അബ്ദുള്‍ റഹ്മാന് ഇരിങ്ങാലക്കുടയില്‍ മാസ് ടൂള്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കൊണ്ട് പോകും.ഭാര്യ ആബിത, മക്കള്‍ അബൂബക്കര്‍, ഹയറൂനിസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: