തത്തമംഗലം:ആറാംപാടം സംഗം തീയേറ്ററിന് സപീപ്പത്തുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.കാവില്ക്കളം തുമ്പിച്ചിറ കണ്ണന്റെ മകന് സജീവ് (21) ആണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി പത്തരയോടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി ടൗണിലേക്ക് പോകവേയാണ് നിയന്ത്രണംവിട്ട ബൈക്ക് ഇറിഗേഷന്‍ കനാലിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ചികിത്സക്കായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നിലനിര്‍ത്താനായില്ല. മരണപ്പെട്ട സജീവ് അല്നമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്.അമ്മ:പത്മിനി,സഹോദരന്:സന്ദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: