കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പ്പണം നാളെ

Monday 8 May 2017 10:02 pm IST

തലശ്ശേരി: ബാലസാഹിതി പ്രകാശന്‍ ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പ്പണം നാളെ നടക്കും. 6 മണിക്ക് സംഗമം ഓഡിറ്റോറിയത്തില്‍ പുരസ്‌കാര സമര്‍പ്പണം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിവിധരംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.കൂമുള്ളി ശിവരാമന് പ്രശ്‌സ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. 10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എസ്.രമേശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ യു.കെ.കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ്, ഉഷ കേശവരാജ്, സുകുമാരന്‍ പെരിയച്ചൂര്‍, ഡോ.എ.എസ് കൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. രാജീവ് കുമാറിന്റെ അഷ്ടപദിയും കുട്ടികളുടെ കുഞ്ഞുണ്ണി കവിതാലാപനവും നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ എന്‍.വി.പ്രജിത്ത് മാസ്റ്റര്‍, എ.പി.സുരേഷ് ബാബു, പി.ബി.രാജേഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.