വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘവും എസ്എന്‍ഡിപി യോഗവും ഒരേമനസ്സോടെ ഗുരുവിന്റെ തത്വദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരിയില്‍ ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദര്‍ശനത്തോളം മനുഷ്യമനസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊന്നും ഭൂമിയിലുണ്ടായിട്ടിെല്ലന്ന് വെള്ളാപ്പള്ളി പറഞ്ഞു. മനുഷ്യമനസിന്റെ നവീകരണ പ്രക്രിയയില്‍ ശ്രീനാരായണ ഗുരുവിന്റെ സിദ്ധാന്തത്തിന് ഉണ്ടായതുപോലെ സ്വീകാര്യത മറ്റൊന്നിലും കാണാന്‍ കഴിയില്ല. രാജ്യാന്തര തര്‍ക്കങ്ങളും വംശീയ വിദ്വേഷങ്ങളും വിശ്വാസത്തിന്റെ പേരിലുള്ള ഭീകരതയുമെല്ലാം തന്നെ ലോക രാജ്യങ്ങള്‍ തമ്മില്‍ അതിശക്തമായ സ്പര്‍ദ്ധയും ശത്രുതയും സൃഷ്ടിക്കുകയാണ്. സാംസ്കാരിക അധഃപതനവും മാനുഷിക മൂല്യങ്ങളുടെച്യുതിയും നമ്മുടെ നാടിനെയും അസ്വസ്ഥമാക്കുകയാണ്.
ഭ്രാന്താലയമായിരുന്ന കേരളത്തെ ശ്രീനാരായണഗുരു ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് ഒരിറ്റു രക്തം പോലും പൊടിയാതെയാണ്. ശാസ്ത്രം വളര്‍ന്നെങ്കിലും മാനുഷിക മൂല്യങ്ങളുടെ നവീകരണത്തിനുള്ള ഒരാശയവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: