ആലപ്പുഴ: ജീവനക്കാരുടെ പ്രൊമോഷന് നഷ്ടമാകാത്ത വിധത്തില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പെന്ഷന് പ്രായം അറുപതു വയസ്സാക്കമെന്നും പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്നും ശമ്പള പരിഷ്കരണ കുടിശ്ശിഖ പണമായി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ബി. ജയപ്രകാശ് (പ്രസിഡന്റ്), ബി. മനു(ജന. സെക്രട്ടറി), പി. അയ്യപ്പന് ( ട്രഷറര്‍), ഡോ. എന്‍. സോമന്, ജയലക്ഷ്മി ഭട്ട്, എം. സുനില്‍കുമാര്‍, എം.ആര്. പ്രസാദ്, ആര്. ബാഹുലേയന്‍പിള്ള (വൈസ് പ്രസിഡന്റുമാര്‍), മുരളി എം. നായര്‍, കെ.കെ. വേണുഗോപാലന്‍, എന്‍.വി. ശ്രീകല, ഇ.പി. പ്രദീപ്, എം. സുരേഷ് (സെക്രട്ടറിമാര്‍), എല്‍.എന്‍. ഭാമിനി, എസ്. വിജയകുമാരി ( വനിതാ വിഭാഗം കണ്‍വീനര്‍മാര്‍), കെ.എസ്. ഉദയകുമാര്‍, പി. പ്രമോദ് (ആഡിറ്റര്മാര്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: