തിരുവനന്തപുരം: പോസ്റ്റല്‍ ഓഫീസുകളില്‍ നടക്കുന്ന ഭരണസ്തംഭനത്തിനെതിരെ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പിഎംജി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥ കാരണം ജീവനക്കാരുടെ റീ ഇംബേഴ്സ്മെന്റിലൂടെ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ ലാപ്്സായതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കിള്‍ കണ്‍വീനര്‍ കെ. കൃഷ്ണകുമാര്‍, പോസ്റ്റല്‍ അക്കൗണ്ട്സ് യൂണിയന് അഖിലേന്ത്യാ പ്രസിഡന്റ് മന്മഥന്പിള്ള, ബിപിഇഎ ഗ്രേഡ് സി സര്‍ക്കിള്‍ സെക്രട്ടറി പി.കെ. സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: