കാഞ്ഞിക്കുഴി: ഇടിമിന്നലേറ്റ് വീട്ടമ്മയക്ക് ഗുരുതര പരിക്ക്. കഞ്ഞിക്കുഴി പുന്നയാര്‍ വിജയന്സിറ്റി നെടുമ്പീടികയില് ബേബിയുടെ ഭാര്യ ഗ്രേസിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയുണ്ടായ മിന്നലിലാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. ഇവരുടെ വീടിന്റെ വയറിങും കത്തി പോയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണണങ്ങള്ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വീട്ടമ്മയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാത്രി വൈകി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: