നെടുങ്കണ്ടം/ കുമളി: വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ പുതിയ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. നെടുങ്കണ്ടം പാറത്തോട് സ്വദേശി ജിതിന്റെ പക്കല്‍ നിന്നാണ് 500 ന്റെ പുതിയ 70 നോട്ടുകള്‍ പിടിച്ചെടുത്തത്.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. പീരുമേട് കുട്ടിക്കാനത്തുള്ള പമ്പില്‍ ഇയാള്‍ പെട്രോള്‍ അടിക്കാന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് എത്തിയിരുന്നു. ഇന്നോവ കാറിലെത്തിയ ഇയാള്‍ പെട്രോള്‍ നിറച്ച ശേഷം 500ന്റെ നോട്ട് നല്കി മടങ്ങി. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന് നോട്ട് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ് വണ്ടി കൈ നീട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കടന്ന് കളയുകയായിരുന്നു. ഉടന്‍ തന്നെ പീരുമേട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പീരുമേട് പോലീസ് അറിയിച്ചതനുസരിച്ച് വണ്ടിപ്പെരിയാര്‍ പോലീസ് വണ്ടി പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയതെന്നാണ് വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പുതിയ നോട്ടുകള്‍ എത്തിയതിന് ശേഷം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയധികം കള്ളനോട്ടുകള്‍ പിടികൂടുന്നത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: